
പത്തൊൻപതാം വ്ളാഡി വോസ്റ്റോക് ഏഷ്യാ പസഫിക് ചലച്ചിത്രമേളയിൽ ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ദി പോർട്രൈറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബർ 10 മുതൽ 16 വരെയാണ് മേള. 44-ാമത് മോസ് കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്തോളജി ചിത്രമായ ദ പോർട്രൈറ്റ്സ് ശക്തമായ രാഷ്ട്രീയമാണ് അനാവരണം ചെയ്യുന്നത്. കൃഷ്ണൻ ബാലകൃഷ്ണൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അദൃശ്യ ജാലകങ്ങൾ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ ജോലിയിലാണ് ഡോ. ബിജു.