ss

സന്തോഷ് കീഴാറ്റൂർ, വിജിലേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരീക്കോട് സംവിധാനം ചെയ്യുന്ന സ്റ്റേ ബസ് സെപ്തംബർ 23ന് തിയേറ്ററിൽ. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാർ സ്റ്റേ ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് പ്രമേയം. ഇടവേളയ്ക്ക് ശേഷം മോഹൻ സിതാര പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ്. സംഗീതം വിദ്യാധരൻ . സ്റ്റുഡിയോ സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ, തിരക്കഥ പ്രമോദ് കാവേരിഛായാഗ്രഹണം പ്രസൂൺ പ്രഭാകർ. ചിത്രസംയോജനം ഡിജോ പി. വർഗീസ്.