ee

പട്ടിണികിടന്നാൽ തടി കുറയില്ല. പല ആരോഗ്യപ്രശ്‌​നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിച്ച് വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക. ഭക്ഷണത്തിൽ തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി , പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം. നിത്യവും പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്‌ക്കും.വ്യായാമത്തിലൂടെ അമിതമായ കലോറി ചെലവഴിക്കാനും കൊഴുപ്പിനെ കത്തിച്ചുകളയാനും സാധിക്കും. നടത്തം, ശ്വസനവ്യായാമങ്ങൾ, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവയും നല്ലതാണ്. വയറിലെ കൊഴുപ്പ് കളയാൻ വളരെ നല്ലതാണ് ക്രഞ്ചസ് വ്യായാമം. ഉറച്ച പ്രതലത്തിൽ മലർന്നു കിടന്നു പാദം തറയിൽ ഉറപ്പിച്ച് മുട്ട് മടക്കിവെക്കുക. കിടന്നിടത്തു നിന്നു തല മുകളിലേക്ക് സാവധാനം ഉയർത്താൻ ശ്രമിക്കുക.