sreejith

തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ)സൗത്ത് സോൺ കൺവീനറായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറി ശ്രീജിത്ത് വി.നായരെ തിരഞ്ഞെടുത്തു. കേരളം,തമിഴ്നാട്.കർണാടകം,ആന്ധ്രപ്രദേശ്,ഹൈദരാബാദ്,പോണ്ടിച്ചേരി,ഗോവ അസോസിയേഷനുകളാണ് സൗത്ത് സോണിലുള്ളത്. അടുത്ത നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീം സെലക്ഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുക ശ്രീജിത്ത് ആയിരിക്കും. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീൻ ഉപദേശകനായി ഉണ്ടാവും.