manjeeram
അനന്തപുരി കൾച്ചറൽ ആൻഡ് ഹെറിറ്റേജും മലയാളം ന്യൂസ് നെറ്റ് വർക്‌സും ഏർപ്പെടുത്തിയ ആസാദി കി അമൃത് പുരസ്‌കാരം മഞ്ജീരം ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ യോഗാചാര്യൻ ജോസ് ജേക്കബ് അഡ്വ.ഐ.ബി.സതീഷ് എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ, എഴുത്തുകാരനും മലയാളം ന്യൂസ് നെറ്റ്‌വർക്‌സ് ഡയറക്ടറുമായ ഡോ.തോട്ടയ്ത്ക്കാട് ശശി തുടങ്ങിയവർ സമീപം.

കൊച്ചി: മഞ്ജീരം ഹോളിസ്റ്റിക് സെന്റർ ഡയറക്ടർ യോഗാചാര്യൻ ജോസ് ജേക്കബിന് ആസാദി കി അമൃത് പുരസ്‌കാരം. അനന്തപുരി കൾച്ചറൽ ആൻഡ് ഹെറിറ്റേജും മലയാളം ന്യൂസ് നെറ്റ് വർക്‌സും സംയുക്തമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ, എഴുത്തുകാരനും മലയാളം ന്യൂസ് നെറ്റ്‌വർക്‌സ് ഡയറക്ടറുമായ ഡോ.തോട്ടയ്ത്ക്കാട് ശശി തുടങ്ങിയവർ സംസാരി​ച്ചു.