kk-shylaja-kt-jaleel

കഴിഞ്ഞദിവസം നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും' എന്ന് കെ.കെ ശൈലജ എം എൽ എയുടെ ആത്മഗതം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. കെ.ടി ജലീൽ എം എൽ എ സംസാരിക്കാൻ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം.

പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കുകയായിരുന്നു. ഇത് ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു.

ഇപ്പോഴിതാ, അതിന് പരോക്ഷമെന്ന രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് കെ ടി ജലീൽ എം എൽ എ. 'തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 %' എന്നായിരുന്നു കെ ടി. ജലീലിന്റെ ഫേ‌സ്ബുക്ക് പോസ്റ്റ്. കാശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് നിയമസഭയിൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %

Posted by Dr KT Jaleel on Wednesday, 24 August 2022