kk

റോം: യുക്രേനിയൻ വനിതയെ കുടിയേറ്റക്കാരൻ ബലാത്‌സംഗം ചെയ്യുന്ന വീഡിയോ പങ്കുവച്ചതിനെ തുടർന്ന് ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജിയോർജിയ മെലോനി വിവാദത്തിൽ. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ വളരെ മുന്നിലുള്ള സ്ഥാനാർത്ഥിയാണ് മെലോനി. ഒരു മാദ്ധ്യമത്തിന്റെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ച വീഡിയോ ആണ് മെലോനി ട്വീറ്റ് ചെയ്തത്. അവ്യക്തമായ വീഡിയോ ആണെങ്കിലും ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്.

മെലോനിയുടെ പ്രവൃത്തി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള ഈ നടപടി അവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നും രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിമർശിച്ചു. എന്നാൽ അതിജീവിതയ്ക്ക് നീതി തേടിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വീഡിയോ പങ്കുവച്ചതെന്നാണ് മെലോനി വിശദീകരിക്കുന്നത്. ഞായറാഴ്ചയാണ് 55കാരിയായ വനിത ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയിൽ നിന്ന് കുടിയേറിയ വ്യക്തിയാണ് കേസിലെ പ്രതി.