
ചിത്രീകരണം ഉടൻ ആരംഭിക്കും
ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നടികർ തിലകം എന്നു പേരിട്ടു. ചിത്രം ഫീൽ ഗുഡ് കൊമേഴ്സ്യൽ എന്റർടെയ്‌നർ ഗണത്തിൽപ്പെടുന്നതാണ്. ക്രിസ്‌മസ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. മിന്നൽ മുരളി, തല്ലുമാല ചിത്രീകരണത്തിന് ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങൾപോലെ വലിയ കാൻവാസിലാണ് നടികർ തിലകം ഒരുങ്ങുന്നത്. ഡോ. കെ. ബിജു രചനയും സംവിധാനവും നിർവഹിക്കുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ടൊവിനോ തുടർന്ന് നടികർ തിലകത്തിൽ ജോയിൻ ചെയ്യും. സുവിൻ സോമശേഖരൻ ആണ് രചന. സ്റ്റാർ എന്ന ചിത്രത്തിനുശേഷം സുവിൻ സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ്. ആൽബി ആണ് ഛായാഗ്രഹണം. യക്സൻ നേഹ സംഗീത സംവിധാനം നിർവഹിക്കുന്നു. പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസിനും ലാലുമായി ചേർന്ന് സംവിധാനം നിർവഹിച്ച സുനാമിക്കും ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നടികർ തിലകത്തിനുശേഷം അജയന്റെ രണ്ടാം മോഷണത്തിനിലാണ് ടൊവിനോ അഭിനയിക്കുക. ടൊവിനോ മൂന്നുവേഷത്തിൽ എത്തുന്ന ചിത്രം ജിതിൻ ലാൽ ആണ് സംവിധാനം ചെയ്യുന്നത്. യു,ജി.എം എന്റർടെയ്‌ൻമെന്റ് നിർമ്മിക്കുന്ന ചിത്രം മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സുജിത് നമ്പ്യാർ. കണ്ണൂർ, കാസർകോട്, വയനാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ.