
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരമാണ് നവ്യ നായർ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ചിത്രങ്ങളിൽ അതിസുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആർ എൻ രാഖിയാണ് സ്റ്റൈലിസ്റ്റ്. സിജൻ ആണ് മേയ്ക്കപ്പ്.
നവ്യ തന്റെ ഫിറ്റ്‌നസ് വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയരംഗത്ത് തിരിച്ചെത്തിയത്.