revathi

നാട്ടുകാരുടെ കളിയാക്കലും പരിഹാസവുമൊക്കെ കെെയടിയാക്കി മാറ്റിയ ഒരു കോട്ടയംകാരിയുണ്ട്, പി.കെ രേവതി. തനിക്കിഷ്‌ടപ്പെട്ട കണ്ടക്‌ടർ ജോലി ചെയ്‌തപ്പോൾ നെറ്റി ചുളിച്ചവരായിരുന്നു ഏറെയും. ഇപ്പോഴിതാ മൂന്ന് കൊല്ലം ജോലി ചെയ്‌തിരുന്ന ബസ് സ്വന്തമായി വാങ്ങി എല്ലാവർക്കുമുള്ള മറുപടി നൽകിയിരിക്കുകയാണ് രേവതിയിപ്പോൾ.

ഏലൂർ സ്വദേശികളായ സെബിൻ സാറ്റുവും കെ.ആർ രാജേഷും രേവതിയും ചേർന്നാണ് തങ്ങൾ ജോലി ചെയ്‌തിരുന്ന ബസ് കഴിഞ്ഞ മാസം സ്വന്തമാക്കിയത്. സ്വന്തം മകനെപ്പോലെ നോക്കുന്ന ബസിന് ‘മൈ സൺ’ എന്ന പേരും നൽകി. സെബിനും രേവതിയുമാണ് ബസിലെ കണ്ടക്ടർമാർ. രാജേഷാണ് ഡ്രെെവർ.

revathi

വാഹനങ്ങളോട് പണ്ടുമുതൽക്കേ കമ്പമുണ്ടായിരുന്ന രേവതിക്ക് ഡ്രെെവറാകാനായിരുന്നു ആഗ്രഹം. പ്ലസ്ടുവിന് ശേഷം സെയിൽസ് ഗേളായി ജോലി നോക്കിയിരുന്ന രേവതി 2013ലാണ് കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കുന്നത്.

ടിക്കറ്റ് ചെക്കറായി ജോലി നോക്കിയിരുന്നുന്ന രേവതി പിന്നീട് കണ്ടക്‌ടറായി, ഇപ്പോഴിതാ ബസ് ഉടമയും. രാവിലെ ആറ് മുതൽ വൈകിട്ട് 7.30 വരെയാണ് ബസിന്റെ ട്രിപ്. നഷ്‌ടമില്ലാടെ ഓടാനാകുന്നുണ്ടെന്നാണ് രേവതി പറയുന്നത്. ഇനിയും ബസുകൾ വാങ്ങണമെന്ന ആഗ്രഹവും രേവതിക്കുണ്ട്.