
സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്.
അമ്മയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഫേസ്‌ബുക്കിൽ കുറിച്ചു.