astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 26 - 1198 ചിങ്ങം 10 വെള്ളിയാഴ്ച . ( വൈകുന്നേരം 6 മണി 32 മിനിറ്റ് 10 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: ആഡംബര വസ്തുക്കളുടെ ലഭ്യത, കുടുംബ കാര്യങ്ങള്‍ക്കായി പണം ചെലവാകും, ശത്രു ജയം, പുതിയ അവസരങ്ങള്‍ ലഭിക്കും, തൊഴിലിലും കലാരംഗത്തും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ നേട്ടങ്ങൾ കൈവരിക്കും.

ഭരണി:‍ ജീവിതത്തിൽ ഉണ്ടായിരുന്ന കല്ലുകടിക്ക് ശമനം കിട്ടും, സ്വന്തം പരിശ്രമത്താല്‍ വിജയം കൈവരിക്കും, സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

കാര്‍ത്തിക: അന്യരോട് കയര്‍ക്കും, ധനനഷ്ടം. കുടുംബകലഹം, കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉളവാകും, എതിര്‍പ്പുകളെ നേരിടേണ്ടി വരും.

രോഹിണി: പ്രവര്‍ത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, പ്രവര്‍ത്തന വിജയം, ജോലിയില്‍ മടികാണിക്കും, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

മകയിരം: പരിസരവാസികളുമായി കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടാൻ സാദ്ധ്യത, വാഹനങ്ങള്‍ക്കായി ധനം ചെലവാകും.

തിരുവാതിര: ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, പുതിയ കൂട്ടുകെട്ടുകള്‍ മൂലം സാമ്പത്തിക നേട്ടം, ജീവിതത്തില്‍ പരിവർത്തനങ്ങൾ വരുത്തും, എല്ലാ കാര്യത്തിലും നയപരമായ സമീപനം സ്വീകരിക്കും.

പുണര്‍തം: നഷ്ടങ്ങളോ കഷ്ടതകളോ വന്നുഭവിക്കാം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍, രോഗാരിഷ്ടത, പലതും നഷ്ടത്തില്‍ കലാശിക്കും.

പൂയം: ധനപ്രാപ്തി, ജോലി-വിദ്യാഭ്യാസം തുടങ്ങിയ സംഗതികള്‍ അനുകൂലമാകും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം, യാത്രകള്‍, ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കാൻ മിടുക്ക് ഉണ്ടായിരിക്കും.

ആയില്യം: ബുദ്ധിപരമായി പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകും, മദ്ധ്യാഹ്ന ശേഷം ധനനേട്ടം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, സ്ത്രീകൾ സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മകം:‍ വികാരജീവിയായി കാണപ്പെടും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും.

പൂരം:‍ കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ദൂരദേശ യാത്രക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

ഉത്രം: വിദേശത്ത് വസിക്കുന്നവർക്ക് ഗുണം, കുടുംബസുഖം കിട്ടും, വിജയവും അംഗീകാരവും ലഭിക്കും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, കിട്ടാക്കടം പിരിഞ്ഞു കിട്ടും.

അത്തം: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍ ഉണ്ടാകും, ഉപകാര സ്മരണ കാണിക്കും, ഭൂമിലാഭം, സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, ഉല്ലാസകരമായ അനുഭവങ്ങള്‍,വ്യവഹാരവിജയം.

ചിത്തിര: ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ സുഖവും സമാധാനവും, ധനനേട്ടം, ഇടപാടുകളില്‍ വിജയം, മേലുദ്യോഗസ്ഥര്‍ സഹായിക്കും

ചോതി: സൗന്ദര്യ വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും, കുടുംബത്തില്‍ സമാധാനം കളിയാടും, സ്നേഹിതര്‍ സഹായിക്കും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

വിശാഖം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബന്ധുക്കള്‍ അനുകൂലരാകും, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങള്‍, ശത്രുക്കളെ പരാജയപ്പെടുത്തും, ജനപ്രീതിയും അംഗീകാരവും ലഭിക്കും.

അനിഴം: സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, സാമ്പത്തികമായി നേട്ടം, തൊഴില്‍ പരമായി ഉയര്‍ച്ച, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

കേട്ട: വായനാശീലം വര്‍ദ്ധിക്കും. ധനപരമായ കാര്യങ്ങളില്‍ നേട്ടം, ബിസിനസ്സില്‍ നേട്ടം,അനുകൂലമായ വിവാഹ ബന്ധം, നല്ല സമയം,വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും.

മൂലം:‍ ലഹരികളോട് താല്‍പര്യ കൂടുതല്‍ ഉണ്ടാകും, ദാനകര്‍മ്മങ്ങള്‍ നടത്തും, സ്ത്രീകളിൽ നിന്ന് ആത്മാര്‍ഥമായ സഹകരണം, യാത്രഗുണം, ആത്മവിശ്വാസം വളരും, കലാമത്സരങ്ങളില്‍ വിജയം.

പൂരാടം:‍ വേണ്ടപ്പെട്ടവരെ അകറ്റി നിർത്തും, സ്വാര്‍ഥമായി പെരുമാറും, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, ആപത്സന്ധി, മുന്‍കോപം, ദുരാഗ്രഹം, കുടുംബകലഹം, യാത്രയിൽ ധനനഷ്ടം, അസ്വസ്ഥതകള്‍, ശത്രു ഭീതി.

ഉത്രാടം:‍ വ്യവഹാര പരാജയം, കലഹം, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍, പങ്കാളി മുഖേനെ ചതിയും അപമാനവും, വാഗ്ദ്ധാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

തിരുവോണം: സുഹൃത്തുക്കളോടൊപ്പം ഉള്ള വിനോദ യാത്രകൾ ഒഴിവാക്കുക, പുതിയസംരഭങ്ങൾ മാറ്റി വയ്ക്കുക, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കുക, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

അവിട്ടം: അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, അപവാദങ്ങളില്‍ പെടാതെ നോക്കണം, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, വീടുമാറി നില്‍ക്കേണ്ടി വരും, പൊലീസ് കേസുകള്‍ വരാന്‍ സാദ്ധ്യത സൂക്ഷിക്കണം.

ചതയം‍ :പിശുക്ക് കാണിക്കും, ആരോഗ്യം മോശമാകും, വിവാഹ കാര്യത്തിന് കാലതാമസം നേരിടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ക്ഷമയില്ലായ്മ, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴില്‍ രംഗത്ത് അപവാദം.

പൂരുരുട്ടാതി: ഭാവികരുപ്പിടിപ്പിക്കും, ആസൂത്രണ പരമായി പെരുമാറും, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ബന്ധുക്കള്‍ അനുകൂലരാകും, ആത്മ നിയന്ത്രണ ശേഷിയുണ്ടാകും, ധനപ്രാപ്തി, അന്യ ദേശവാസം ഗുണം ചെയ്യും.

ഉത്തൃട്ടാതി: രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് പ്രശസ്ഥി, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, സ്ത്രീകള്‍ക്ക് നല്ലസമയം, സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, തൊഴിലില്‍ അധികാര പ്രാപ്തി, വശ്യമായ സംസാരം.

രേവതി:‍ കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, നല്ലക്ഷമയോടെ കാര്യങ്ങള്‍ നിറവേറ്റണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കരുത്.