
മുട്ടുവേദന ഇല്ലാത്തവരില്ല എന്നു തന്നെ പറയാം. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ ഈ വേദന കുറയ്‌ക്കാൻ സാധിക്കും. രാവിലെ എഴുന്നേറ്റാലുടനെ മുട്ടുകൾക്ക് ബലം ലഭിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നത് വേദന കുറയ്‌ക്കാൻ സഹായിക്കും.ശരിയായ രീതിയിൽ ശരീരം ക്രമീകരിക്കാത്തതാണ് മുട്ടുവേദനയുണ്ടാക്കുന്നത്. ഇരിക്കുമ്പോൾ രണ്ടു കാൽപ്പാദങ്ങളും നിലത്ത് ഉറപ്പിച്ച് വയ്‌ക്കാൻ ശ്രദ്ധിക്കണം.
ഉയരം ക്രമീകരിക്കാൻ കഴിയുന്ന കസേരയാണ് കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായിട്ടുള്ളത്. ഉയരം ക്രമീകരിക്കുമ്പോൾ കാലുകൾ നിലത്ത് ഉറപ്പിച്ച് വയ്‌ക്കാൻ കഴിയുന്നില്ല എങ്കിൽ കാലുകൾ വയ്‌ക്കാൻ ഒരു സ്റ്റാൻഡ് വയ്‌ക്കുന്നതാണ് നല്ലത്. കാൽമുട്ടുകൾ ഇടുപ്പിന് നേരെയോ അല്ലെങ്കിൽ ഒരൽപ്പം ഉയർന്നോ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാൽമുട്ടുകൾ താഴ്‌ന്ന നിലയിലോ കാൽ മുന്നോട്ട് നീട്ടിയ നിലയിലോ പിന്നോട്ട് മടക്കിയ നിലയിലോ വയ്‌ക്കരുത്.