
ന്യൂഡൽഹി: ആം ആദ്മിി എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്ത് ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നെന്ന റ്പ്പോർട്ടുകൾക്ക് പിന്നാലെ ബി,ജെ,പിക്കെതിരെ വീണ്ടും ആരോപണം. ആം ആദ്മി പാർട്ടി എം.എൽ.എ സോംനാഥ് ഭാരതിയാണ് ആരോപണമുന്നയിച്ചത്. തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നെന്ന് സോംനാഥ് ഭാരതി ആരോപിച്ചു. ഇതിന് പിന്നിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപരിചിതയായ സ്ത്രീ തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടും സോംനാഥ് ഭാരതി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഡൽഹി മാളവ്യനഗർ എം.എൽ.എയാണ് സോംനാഥ് ഭാരതി.
ഇത് എന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇങ്ങനെ നടന്നിട്ടില്ല. ഉടൻടി ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ഡൽഹി പൊലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Here is another attempt to honeytrap me, attempted yesterday. Never before has anything similar happened. I sincerely urge .@DelhiPolice to investigate this as I have a strong suspicion that .@BJP4India is behind this. pic.twitter.com/O0ZPpZOAfV
— Adv. Somnath Bharti: इंसानियत से बड़ा कुछ नहीं! (@attorneybharti) August 25, 2022
എ.എ.പി എം.എൽ.എമാർക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ 53 എം.എൽ,എമാർ പങ്കെടുത്തുവെന്നും പാർട്ടി അറിയിച്ചു. സംസ്ഥാനത്തില്ലാത്ത എം,എൽ,എമാർ മാത്രമാണ് യോഗത്തിന് എത്താത്തതെന്നും ആം ആദ്മി വ്യക്തമാക്കി. പതിനൊന്ന് മണിക്കാണ് അരവിന്ദ് കേജ്‌രിവാൾ എം,എൽ,എമാരുടെ യോഗം വിളിച്ചിരുന്നത്. ഇതിനിടെ എം,എൽ,എമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.