
കൊല്ലം: പതിമൂന്നുകാരനെ നിരവധിതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . കോയിക്കൽ മാന്ത്രികപ്പുറം പുളിയത്തു കിഴക്കതിൽ സജീവാണ് (54) അറസ്റ്റിലായത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ കിളികൊല്ലൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി.
പലദിവസങ്ങളിലും വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒട്ടേറെത്തവണ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥി പൊലീസിന് മൊഴിനൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.