arrest

തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു. സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മെഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് പിടിയിലായത്.

മൂന്ന് പെൺകുട്ടികളാണ് പീഡനത്തിനിരയായത്. മൂന്ന് മാസം മുൻപാണ് ഇവർ കന്യാസ്ത്രീ മഠത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടികളെ കണ്ട് മടങ്ങുന്നതിനിടെ യുവാക്കൾ പട്രോളിംഗ് സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന വിവരം. മദ്യം കൊടുത്ത ശേഷം പീഡനത്തിനിരയാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തു.