halva

ആലങ്ങാട്: ഹൽവ ശ്വാസനാളത്തിൽ കുടുങ്ങി മാഞ്ഞാലി താമരമുക്ക് ചെറുപ്പുള്ളിപറമ്പ് വീട്ടിൽ നിസാർ (49) മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ നിസാർ രാവിലെ തെക്കേത്താഴം കവലയിലെ ബേക്കറിയിൽനിന്ന് ഹൽവ വാങ്ങി കഴിക്കവേ അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചാലാക്ക മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മാഞ്ഞാലി ജുമാ മസ്ജിദിൽ കബറടക്കി. ഭാര്യ: റംല. മക്കൾ: നിലോഫർ, ജനീഫർ.