യൂറോപിലെ ഏറ്റവും വലിയ ആണവ നിലയം സപോറീഷ്യ യുക്രെയ്നിലാണ്. അത് തന്നെ ആണ് ഇപ്പോൾ യൂറോപ്പിന്റെ ആശങ്കയും. റഷ്യ സപോറീഷ്യ ആണവ നിലയത്തിന് നേരെ നടത്തിയ ആക്രമണവും, അവിടെ അരങ്ങേറുന്ന രഹസ്യ നീക്കങ്ങളും ഒക്കെ യൂറോപ്പിനെ വീണ്ടും ആശങ്കയിൽ ആക്കുകയാണ്.

zaporizhzhia

മറ്റൊരു ചെർണോബിൽ ദുരന്തം സപോറീഷ്യയിൽ റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി സംഭവിച്ചേക്കും എന്ന ആശങ്ക പല ആണവ വിദഗ്ധരും പങ്കുവച്ചു കഴിഞ്ഞു. ശക്തമായ വെടിവെപ്പിലൂടെ സപോറീഷ്യ കഴിഞ്ഞ മാർച്ചിലാണ് റഷ്യ കീഴ്‌പ്പെടുത്തിയത്. അത് തന്നെ രാജ്യാന്തര തലത്തിൽ ആശങ്ക ഉയർത്തിയിരുന്നു.