സുന്ദര മനോഹര പ്രകൃതി ഭംഗിയും ശാന്തതയും നിറഞ്ഞ ഭൂട്ടാൻ. കോവിഡിനെ തുടർന്ന് ഭൂട്ടാൻ മൊത്തത്തിൽ അടച്ചിട്ടിരുന്നു. ഈ സെപ്റ്റംബർ 23 മുതലാണ് വിദേശികൾക്കു നാട് കാണുവാൻ വീണ്ടും ഭൂട്ടാന്റെ വാതിൽ തുറക്കാൻ ഒരുങ്ങുന്നത്. അതിനു മുമ്പ് തന്നെ അയൽക്കാർ ഭൂട്ടാനിലെ അതിക്രമിച്ചു കയറി നാട് കുട്ടിച്ചോറാക്കി തുടങ്ങി. അതെ ശ്രീലങ്കക്ക് സംഭവിച്ച അതീ സാമ്പത്തിക അരക്ഷിതാവസ്ഥ. ആരാകും അത് ഭൂട്ടാന് സമ്മാനിച്ചത്?

ഭൂട്ടാൻ ഇന്ന് കടന്നു പോകുന്നത് വലിയൊരു പ്രതിന്ധിയിലൂടെ ആണ്. ഇന്ന് പല രാജ്യങ്ങളെയും വേട്ടയാടുന്ന സാമ്പത്തീക പ്രതിസന്ധി തന്നെ ആണ് ഇവിടെയും വില്ലനായിരിക്കുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ഭൂട്ടാൻ കഴിയുമോ എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതെന്തിനാണ് ഭൂട്ടാനിലെ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നത് എന്ന് തോന്നാം. പക്ഷേ അതിനൊരു കാരണമുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമാണ് ഭൂട്ടാൻ, എന്നാൽ പ്രധാന കാരണം അതല്ല. ഭൂട്ടാനെയും വീഴ്ത്താൻ ചൂണ്ടയിട്ട് കാത്തിരിക്കുന്നതു കുതന്ത്രങ്ങളുടെ ഡ്രാഗൺ പരിവേഷം ആയ ചൈന തന്നെ ആണ്.