
കുട്ടികളുടെ കുസൃതികളും പാട്ടും ഡാൻസുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരമ്മയ്ക്ക് മകൻ നൽകുന്ന കെയറിംഗിന്റെ വീഡിയോയാണ് നവമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്. ഒന്നരവയസ് പ്രായമുള്ള ജോഷിക്കാണ് വീഡിയോയിലുള്ളത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയ്ക്ക് ചട്ടുകത്തിൽ ദോശ കൊണ്ടുകൊടുക്കുകയാണ് കുട്ടി ചെയ്യുന്നത്. ദോശ താഴെ വീഴാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് കുട്ടി അമ്മയ്ക്കരികിലേക്ക് നടന്നുവരുന്നത്. ശേഷം അത് പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
കുട്ടിയുടെ മാതാപിതാക്കളുണ്ടാക്കിയ 'ജോഷിക്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിൽ കുട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ രക്ഷിതാക്കൾ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു കോടിയിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിലധികം ലൈക്കും കിട്ടിയിട്ടുണ്ട്. 'ഇതാണ് കെയറിംഗ്', 'ഇങ്ങനെയായിരിക്കണം മക്കൾ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.