ഗായികയും അഭിനേത്രിയുമായ മനീഷ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. 'വാട്സ് ഇൻ മൈ ബാഗു'മായെത്തിയിരിക്കുകയാണ് താരമിപ്പോൾ. ഫോണും, മാസ്‌കും, പൊട്ടും, കണ്ണാടിയും, മരുന്നുകളുമടക്കം നിരവധി സാധനങ്ങളാണ് മനീഷയുടെ ബാഗിലുള്ളത്.

maneesha

'ഭയങ്കര വിയർപ്പുള്ള ആളായതുകൊണ്ട് മൂന്നാലഞ്ച് ടവൽ ബാഗിൽ എടുത്തുവയ്ക്കും. പിന്നെ മൊബൈൽ ഫോണുണ്ട്. ഇതില്ലെങ്കിൽ ജീവിതമേ നശിച്ചെന്ന് പറയുന്നവരാണ് നമ്മളൊക്കെ. കാരണം എന്താണെന്ന് വച്ചാൽ നമ്മുടെ എല്ലാ വിവരങ്ങളും ഇതിലാണ്. പിന്നെ കണ്ണട. വയസത്തിയായി, എന്നുവച്ച് നാട്ടുകാരെ കാണിച്ച് നടക്കാൻ പറ്റില്ലാലോ.

പിന്നെ ഒരു പേഴ്സുണ്ട്. ഇതിനകത്ത് ചെറിയ കണ്ണാടി, ആധാർ കാർഡ്, പാൻകാർഡ്, ലൈസൻസ്, ഹെയർ ക്ലിപ്, അഞ്ച് മാസ്‌ക്, ചീപ്പ്, ഡോക്യുമെന്റ്സും, പൊട്ടുകളുമുണ്ട്. സത്യം പറഞ്ഞാൽ മുഖത്ത് പുട്ടിയിടുന്നതൊക്കെ വല്ല ഇന്റർവ്യൂവോ മറ്റോ വരുമ്പോഴേയുള്ളൂ. സാധാരണ എവിടെയെങ്കിലുമൊക്കെ പോകുമ്പോൾ പൊട്ടുവയ്ക്കും, ലിപ്സ്റ്റിക്കും ഇടും. സാനിറ്റൈസറും വാസലിനും മരുന്നുമൊക്കെ ബാഗിലുണ്ട്.' മനീഷ പറഞ്ഞു