
എല്ലാ മനുഷ്യർക്കും നല്ലതും ചീത്തയുമായ സമയങ്ങളുണ്ട്. എപ്പോഴാണ് സമയം മാറുന്നത് എന്നത് പ്രവചനീയമല്ല. എന്നാൽ നല്ല കാലം വരുന്നതിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങളുണ്ട്. മഹാഭാരതത്തിൽ ഭഗവാൻ മഹാവിഷ്ണു നാരദ മഹർഷിക്ക് പറഞ്ഞുകൊടുത്ത ലക്ഷണങ്ങളാണിവ. അവ ഏതൊക്കെയെന്ന് നോക്കാം.
1. ബ്രഹ്മമുഹൂർത്ത സമയത്ത് കണ്ണുകൾ തനിയെ തുറക്കുകയോ ഭഗവാൻ വഴി നയിക്കുന്നതായി സ്വപ്നം കാണുകയോ ചെയ്യുകയാണെങ്കിൽ നല്ല സമയം വരാൻ പോവുകയാണ്.
2. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിഗ്രഹത്തിലർപ്പിച്ച പൂവ് താഴെ വീഴുകയാണെങ്കിൽ നമ്മൾ ഉദ്ദേശിച്ച കാര്യം സഫലമാകുമെന്നും നല്ല കാലം വരാൻ പോകുന്നുവെന്നും മനസിലാക്കാം.
3. രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ പ്രസന്നമായ മുഖം കാണുകയാണെങ്കിൽ നല്ല കാലം വരാൻ സമയമായി എന്നാണ് അർത്ഥമാക്കുന്നത്.
4. പെട്ടെന്ന് ഒരുപാട് സന്തോഷം തോന്നുകയാണെങ്കിൽ ഭഗവാൻ അനുഗ്രഹിച്ചുവെന്നും നല്ല സമയം ആരംഭിക്കാൻ പോകുന്നുവെന്നും മനസിലാക്കാം.
5. നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിലൂടെ മുൻകൂട്ടി കാണുവാൻ സാധിച്ചാൽ ശുഭ ലക്ഷണമായി കാണാം.
6. കടം വാങ്ങിയവർ രാവിലെ പണവുമായി വീട്ടിൽ എത്തുകയാണെങ്കിൽ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഇത് ഒരു ശുഭലക്ഷണമാണ്.
7. പക്ഷികൾ പഴുത്ത പഴങ്ങൾ കൊത്തി വീടിന് മുന്നിൽ കൊണ്ടിടുകയാണെങ്കിൽ നിങ്ങൾക്ക് നല്ലത് സംഭവിക്കാൻ പോകുന്നു എന്നാണ് അർത്ഥമാക്കുന്നത്. വീട്ടിൽ പൂച്ച പ്രസവിക്കുന്നത് നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങളാണ്.
8. കുട്ടികൾ വീട്ടിലേയ്ക്ക് വരുന്നതും ഐശ്വര്യമാണ്.
9. പശു വീട്ടിലേയ്ക്ക് തനിയെ വരുന്നതും അവിടെ നിന്ന് ആഹാരം കഴിക്കുന്നതും ശുഭലക്ഷണമായി കാണാവുന്നതാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നിറകുടം കണി കാണുന്നതും നല്ലതാണ്.