തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിൽ നിന്ന് ആക്കുളത്തേക്ക് പോകുന്ന വഴി ഒരു പുതിയ വീടിന്റെ പണിനടക്കുന്നു. പണിക്കാർ പോയതിന് ശേഷം സന്ധ്യയോടെ വീട്ടുകാർ അവിടെ എത്തിയപ്പോൾ കണ്ടത് ഒരു വലിയ പാമ്പ് പത്തിവിടർത്തി ചീറ്റുന്നതാണ് .

പെട്ടെന്ന് സിമന്റും, തടികളും വച്ചിരുന്ന റൂമിൽ കയറി, എല്ലാവരും നന്നായി പേടിച്ചു. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു. സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടു. നല്ല വലിപ്പവും, ആരോഗ്യവും, നീളവും, വലിയ തലയും ഉള്ള മൂർഖൻ പാമ്പ്...ചീറ്റൽ ശബ്‌ദം കേട്ടാൽ തന്നെ ആരായാലും ഒന്ന് പേടിക്കും. കടി കിട്ടിയാൽ അപകടം ഉറപ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...