
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം നടന്നത്. വിനീത് ശ്രീനിവാസനും, പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനുമടക്കം വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ കല്യാണി ധരിച്ച അനാർക്കലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മിറർ വർക്കുകളും ഫ്ലോറൽ ഡിസൈനുകളുമുള്ള പേസ്റ്റൽ നിറത്തിലുള്ള അനാർക്കലി സെറ്റ് ആണ് കല്യാണി ധരിച്ചത്. ഡിസൈനർ അർച്ചന ജാജുവിന്റെ കളക്‌ഷനിൽ നിന്നുള്ള വസ്ത്രമാണ് താൻ ധരിച്ചതെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
‘‘കഴിഞ്ഞ മാസം ധരിച്ച വർണാഭമായ വസ്ത്രങ്ങൾ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ എൻഗേജ്‌മെന്റിന് ലൈറ്റ് പാസ്റ്റൽ എത്‌നിക് ധരിക്കാൻ എനിക്ക് കർശനമായ നിർദേശം കിട്ടി’’– എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
വസ്ത്രത്തിന്റെ വിലയെത്രയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ ലോകമിപ്പോൾ. 1,44,999 രൂപയാണ് അനാർക്കലിയുടെ വില.
