
എം.ടി വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജിയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'. ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്.
പി.കെ വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിൽ ഉണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെ കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് ചിത്രത്തിന്റെ പ്രമേയം. പുത്തൻ പണത്തിനുശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവം വിവരിക്കുകയാണ് ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ്. 'ശ്രീലങ്കയിലെ ദിനങ്ങൾ എനിക്ക് ശരിക്കും സംഭവബഹുലമായിരുന്നു. ജോലി സംബന്ധമായ ഒത്തിരി സമ്മർദ്ദത്തിലും മമ്മൂക്ക വളരെ കൂളായിരുന്നു. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് എന്നിവര്‍ക്ക് ഒപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു'- ചിത്രങ്ങൾക്കൊപ്പം സുജിത് വാസുദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.