
ഓണത്തിന് ഷോപ്പിംഗ് ചെയ്യാൻ താത്പര്യമുള്ളവർ ഏറെയാണ്. ഒട്ടുമിക്ക ഷോപ്പിംഗ് സെന്ററുകളും ഓൺലെെൻ സെെറ്റുകളുമെല്ലാം ഓണക്കാലത്ത് ഒരുപാട് ഓഫറുകളും നൽകാറുണ്ട്. ഇപ്പോഴിതാ കുറഞ്ഞ ചെലവിൽ അവധിക്കാലം ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് ആമസോൺ.
ഹാന്റ് ബാഗുകൾ, ടോപ്പ്, ഫാഷൻ ജുവലറികൾ, സാരികൾ, കുർത്തികൾ, ജീൻസ്, നൈറ്റ്‌വെയറുകൾ, ഹോം ഡെക്കർ തുടങ്ങിയവയ്‌ക്കെല്ലാം വമ്പൻ ഓഫറുകളാണ് ആമസോൺ വാഗ്ദ്ധാനം ചെയ്യുന്നത്. ഈ മാസം 23 ആരംഭിച്ച ഓഫർ കാലയളവ് 30 ന് അവസാനിക്കും.
സാധനങ്ങൾ വാങ്ങുമ്പോൾ ക്യാഷ് ബാക്കും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ ഡെലിവറി, കാഷ് ഓൺ ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ഇവർ ലഭ്യമാക്കുന്നു.
പ്രശസ്ത ബ്രാൻഡുകളുടെ സാരികൾക്ക് 80% വരെ ഡിസ്ക്കൗണ്ട് ഇവർ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. കുർത്തികളും കുർത്തകളും ഓഫർ കാലയളവിൽ 70% ഡിസ്ക്കൗണ്ടിൽ വാങ്ങാനാകും. ഗൃഹാലങ്കാര ഉൽപന്നങ്ങളും ഈ മാസം 30 വരെ വിലക്കുറവിൽ സ്വന്തമാക്കാം. മുൻനിര ബ്രാൻഡുകളുടെ ഡ്രസുകൾക്കും ആകർഷകമായ ഓഫറുകൾ ആമസോൺ വാഗ്‌ദ്ധാനം ചെയ്യുന്നുണ്ട്.