
പ്രേമത്തിലെ സെലിനിലൂടെയെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയർ, ഇബ്‌ലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ എന്നീ സിനിമകളിലും തിളങ്ങിയ താരം തമിഴ്, തെലുങ്ക് സിനിമകളിൽ കൂടുതൽ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ മഡോണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ചിത്രങ്ങൾ ഏറെ ശ്രദ്ധനേടുകയാണ്.
വെള്ള ഗൗണിൽ തലയിൽ നെറ്റ് ചൂടി കൈയിൽ പൂച്ചെണ്ടുമായി സിംപിൾ മേക്കപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറെടുത്തുകഴിഞ്ഞു.
ഹാർട്ട് ഇമോജികളും അഭിനന്ദനങ്ങളുമായി താരം പങ്കുവച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിവാഹ ആശംസകളും കുറച്ച് പേർ നേരുന്നുണ്ട്.
ടൊവിനോ തോമസിന്റെ നായികയായി മലയാളത്തിൽ തിരിച്ചെത്താനൊരുങ്ങുകയാണ് മഡോണ. ഫോറൻസിക് എന്ന ചിത്രത്തിന്റെ അതേ ടീം സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. അഖിൽ പോൾ, അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്യുന്നചിത്രം അടുത്ത വർഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.