t104

2019ൽ ആണ് T-104 എന്ന കടുവയെ അവന്റെ മടയിൽ പോയി ഫോറസ്‌റ്റുകാർ പിടികൂടുന്നത്. രാജസ്ഥാനിലെ രംതൻബോർ ദേശീയ ഉദ്യാനത്തിൽ വിരാജിച്ചിരുന്ന ഏവ് എന്ന T-104, നാലുമനുഷ്യരെ കൊന്ന് തിന്നതോടുകൂടിയാണ് ഭീഷണിയായി തീർന്നത്. തുടർന്ന് ഇവനെ പിടികൂടി മനുഷ്യവാസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെങ്കിലും അത് കൂടുതൽ പണിയായി മാറി. കാരണം, മറ്റു കടുവകളെ ആക്രമിക്കുന്ന തരത്തിലേക്ക് ഏവ് മാറി.

2016ൽ ആണ് ഏവ് ജനിക്കുന്നത്. മൂന്ന് വയസായപ്പോൾ അവന്റെ തന്റെ ആദ്യ നരവേട്ട നടത്തി. 2019ലെ ഒരു ആഗസ്‌റ്റിലായിരുന്നു അത്. തുടർന്ന് അതേ മാസം മറ്റൊരു മനുഷ്യനെയും, സെപ്‌തംബറിൽ അടുത്തയാളെയും ഏവ് ഭക്ഷണമാക്കി. മനുഷ്യന് ഭീഷണി എന്ന ലേബൽ അതോടുകൂടി ഈ നരഭോജിക്ക് ചാർത്തിക്കിട്ടി.

1334 ചതുരശ്ര കിലോമീറ്റർ വിസ്തൃതമാണ് രംതൻബോർ ദേശീയ ഉദ്യാനം. 86 കടുവകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. 20 ചതുരശ്ര കിലോമീറ്റർ എന്ന കണക്കിലാണ് സാധാരണഗതിയിൽ ഒരു കടുവ തന്റെ അതിർത്തി നിശ്ചയിക്കുന്നത്. രംതൻബോറിന്റെ ചുറ്റുപ്രദേശങ്ങളിൽ മനുഷ്യവാസം കൂടുതലുള്ളതിനാൽ തന്നെ കടുവയും മനുഷ്യനും തമ്മിലുള്ള വൈരം വർഷങ്ങളായി ഇവിടെയുണ്ട്.