onam

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ പന്ത്രണ്ടിന് നടക്കുന്ന ഘോഷയാത്രയിൽ തൊഴിൽ വകുപ്പിന് വേണ്ടി ഫ്‌ളോട്ട് നിർമ്മിക്കുന്നതിന് ഡിസൈനുകൾ ഉൾപ്പെടെയുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഫ്‌ളോട്ട് നിർമ്മാണത്തിൽ പരിചയമുള്ളവർക്കും മുൻഗണന.

റോഡിൽ നിന്നും 16 അടി ഉയരം, 18 അടി നീളം, പത്ത് അടി വീതി എന്ന പരമാവധി അളവിലാണ് ഫ്‌ളോട്ട് നിർമ്മിക്കേണ്ടത്. ഡിസൈൻ, തീം നോട്ട്, ബഡ്ജറ്റ് എന്നിവ ഉൾക്കൊള്ളിച്ച സീൽഡ് ക്വട്ടേഷനുകൾ സെപ്തംബർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി നേരിട്ടോ, ലേബർ കമ്മിഷണർ, ലേബർ കമ്മിഷണറേറ്റ്, തൊഴിൽ ഭവൻ, വികാസ് ഭവൻ (പി ഒ), പി എം ജി തിരുവനന്തപുരം 33 എന്ന വിലാസത്തിലോ ലഭിക്കേണ്ടതാണ്. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് നാലിന് ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ വച്ച് ഹാജരുള്ള സേവനദാതാക്കളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകളും മാതൃകകളും പരിശോധിച്ച് ഉചിതമായവ തെരഞ്ഞെടുത്തുകൊണ്ടുള്ള ലേബർ കമ്മീഷണറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745507225, 9846046510 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.