coir

തിരുവനന്തപുരം: ജില്ലയിലെ കയർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓണം ബോണസ് തീരുമാനിക്കുന്നതിന് കയർ ഉൽപാദകരുടെയും തൊഴിലാളികളുടെയും സഹകരണ സംഘം സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഈ മാസം 29ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കയർ മേഖലയിലെ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.