vikram

കോബ്രയ്ക്ക് പിന്നാലെ വിക്രം ചിത്രം ധ്രുവനച്ചത്തിരം റിലീസിന്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലർ ചിത്രത്തിൽ രഹസ്യകഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതുവർമ്മ, സിമ്രാൻ, പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‌കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വർഷം തിയേറ്ററിൽ എത്തുന്ന നാലാമത്തെ വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം . അതേസമയം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര ആഗസ്റ്റ് 31ന് റിലീസ് ചെയ്യും.

ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. മലയാളത്തിൽ നിന്ന് മാമുക്കോയ, റോഷൻ മാത്യു, മിയ, സർജാനോ ഖാലിദ് എന്നിവരുടെ സാന്നിധ്യമുണ്ട്. കെ.ജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി ആണ് നായിക. എ.ആർ. റഹ്മാൻ സംഗീതം സംവിധാനം ഒരുക്കുന്നു.ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, ഇഫോർ എന്റർടെയ്ൻമെന്റ് എന്നിവരാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

Image Filename