
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മരിയു പോളിസ് 2 ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു.ആറുദിവസം നീളുന്ന മേള കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ്. 19 ചിത്രങ്ങൾ ഉൾപ്പെടെ 261 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ഉദ്‌ഘാടനം ചെയ്തു. അപർണ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.