കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ്(68) നിര്യാതനായി. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു അദ്ദേഹം. മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരനാണ്. ഭൗതിക ശരീരം ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക്.