ജോജു ജോർജിനെ നായകനാക്കി സൻഫീർ ഒരുക്കിയ ചിത്രമാണ് 'പീസ്'. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസായത്.

peace-movie

കാർലോസ് എന്ന കഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് 'പീസ്'. സിദ്ദിഖ്, ഷാലു റഹിം, രമ്യ നമ്പീശൻ, അദിതി രവി, ആശ ശരത്, അർജുൻ സിംഗ്, വിജിലേഷ്, മാമുക്കോയ, പോളി വത്സൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഒരു കൂട്ടം സുഹ‌ൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. റിലാക്‌സായി കാണാനാകുന്ന ചിത്രമാണിത്. താരങ്ങളുടെ പ്രകടനങ്ങളും മികവ് പുലർത്തി. ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...