
നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കാർത്തികേയ 2 നൂറുകോടി ക്ളബിൽ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. മിസ്റ്ററി അഡ്വജർ വിഭാഗത്തിൽപ്പെട്ട ചിത്രം 2014ൽ പുറത്തിറങ്ങിയ കാർത്തികേയുടെ രണ്ടാം ഭാഗമാണ്. 15 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ആദ്യ ആറു ദിനങ്ങൾ 33 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 18.40 കോടിയാണ്. ചെറിയ ബഡ്ജറ്റിൽ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാർത്തികേയ. എട്ടുവർഷത്തിനുശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.