navyaaa

നവ്യ നായരുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. അതിസുന്ദരിയായാണ് ചിത്രത്തിൽ നവ്യ പ്രത്യക്ഷപ്പെടുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നവ്യ. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തിയിരുന്നു. രാധാമണി എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നവ്യയുടെ പകർന്നാട്ടം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിൽ പുതിയ നവ്യ ആയിട്ടാണ് താരം എത്തിയതെന്ന് ആരാധകർ വിലയിരുത്തി. എസ്. സുരേഷ്‌ബാബുവിന്റെ രചനയിൽ ഒരുങ്ങിയ ഒരുത്തീയിൽ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ജിംഷി ഖാലിദ് ആയിരുന്നു ഛായാഗ്രാഹകൻ. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചത്.