
അടിപൊളി മേക്കോവറിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശർമ്മ സംവിധാനം ചെയ്യുന്ന നഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീൻ ഇതുവരെ കാണാത്ത മേക്കോവറിൽ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതോടെയാണ് ആരാധകർ ഇക്കാര്യം അറിയുന്നത്. വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് നവാസുദ്ദീൻ സിദ്ദിഖി പറയുന്നു. അടുത്ത വർഷം ചിത്രം തിയേറ്ററിൽ എത്തും. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.