തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ 'പ്രകാശം' അനുമോദനച്ചടങ്ങ് ( വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി ) സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്‌ത കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പുരസ്‌കാര വിതരണം നടത്തി. എച്ച്.എം ശ്രീലേഖ. എൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സോഫിയ. എൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എച്ച്.എസ്.എസ് മദനചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് എച്ച്.എസ് റീബാലൂയിസ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ജയകുമാർ. എസ് നന്ദിയും പറഞ്ഞു.