photo

സാമ്പത്തിക ബാദ്ധ്യത തീർക്കാൻ അമ്മയെ വിഷം നല്കി കൊന്ന മകളെക്കുറിച്ചുള്ള വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. നമ്മുടെ സമൂഹത്തിന്റെ ചിന്തകൾക്ക് ഇതെന്തുപറ്റി? അമ്മയുടെ ഘാതകിയായ സ്ത്രീ റമ്മികളിയിലൂടെ കടക്കെണിയിലായതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

ഭർത്താവറിയാതെ വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് ആ സ്ത്രീ സ്വന്തം അമ്മയുടെ ജീവനെടുത്തത്. ഭാര്യയുടെ മരണത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ യുവതിയുടെ പിതാവ് ആദ്യം സംശയിച്ചത് മകളെയാണ്. മകൾ അത്രയും ക്രൂരയാണെന്ന് ആ പിതാവിന് നേരത്തെ അറിയാമായിരുന്നെന്ന് വ്യക്തം. പണത്തിന് വേണ്ടി പെറ്റമ്മയെ പോലും വകവരുത്തുന്ന തരത്തിൽ ഈ പോക്ക് എങ്ങോട്ടാണ്?

കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ കരുതലിന്റെയും സ്നേഹത്തിന്റേയും പാഠങ്ങൾ പഠിപ്പിക്കുന്നതിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. ചെറുപ്പത്തിൽ തന്നെ ആക്രമണോത്സുകതയും സ്വാർത്ഥത നിറഞ്ഞ പെരുമാറ്റവും ശ്രദ്ധയിൽപെട്ടാൽ അതിന് മതിയായ തിരുത്തൽ മാർഗങ്ങൾ തേടുകയും വേണം. ബന്ധങ്ങൾ ഉപയോഗിക്കാനുള്ളതും പണം നിലനിറുത്താനുള്ളതും എന്ന ചിന്താഗതിയിലേക്ക് പരിണമിച്ച ഒരു സമൂഹമാണ് കരൾ പിളർക്കുന്ന ഇത്തരം വാർത്തകൾക്ക് കാരണമാകുന്നത്.

പ്രസാദ് ചന്ദ്രൻ

വടകര

സ്കൂ​ൾ​ ​കു​ട്ടി​ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്ക​ണം

ലൈം​ഗി​കാ​തി​ക്ര​മം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​കു​ട്ടി​ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​ൻ​ ​നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​പ്ര​യോ​ഗ​ത​ല​ത്തി​ലെ​ത്തി​ക്കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ​ ​നി​ന്നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​വേ​ഗം​ ​കൂ​ട്ട​ണം.
പോ​ക്സോ​ ​കേ​സു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​ഈ​ ​കാ​ല​ത്ത് ​കു​ട്ടി​ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ഗു​രു​ത​ര​മാ​യ​ ​സാ​ഹ​ച​ര്യ​ത്തെ​ ​നേ​രി​ടാ​നാ​കൂ.

പോ​ക്‌​സോ​ ​നി​യ​മ​ ​വ്യ​വ​സ്ഥ​ക​ളും​ ​ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മ​ത്തി​ലെ​ ​സെ​ക്ഷ​ൻ​ 376​ ​ലെ​ ​വ്യ​വ​സ്ഥ​ക​ളും​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നെ​യും​ ​സി.​ബി.​എ​സ്.​ഇ​യെ​യും​ ​സം​സ്ഥാ​ന​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​യെ​യു​മാ​ണ് ​ഹൈ​ക്കോ​ട​തി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ന​മ്മു​ടെ​ ​കു​ട്ടി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഈ​ ​രം​ഗ​ത്ത് ​അ​ധി​കൃ​ത​ർ​ ​അ​ടി​യ​ന്ത​ര​ ​ശ്ര​ദ്ധ​ ​പ​തി​പ്പി​ക്ക​ണം
രേ​ണു​ ​ര​ജ​നീ​ഷ്
ഉ​മ​യ​ന​ല്ലൂർ


മാ​യ​വെ​ളി​ച്ചെ​ണ്ണ​യും
മ​ല​യാ​ളി​യും

കേ​രം​ ​തി​ങ്ങു​ന്ന​ ​നാ​ടെ​ന്ന​ ​പേ​രു​കേ​ട്ട​ ​കേ​ര​ള​ത്തി​ന് ​ഓ​ണ​ക്കാ​ല​ത്ത് ​പ​പ്പ​ടം​ ​കാ​ച്ചാ​ൻ​ ​പോ​ലും​ ​മാ​യം​ ​ക​ല​ർ​ന്ന​ ​വെ​ളി​ച്ചെ​ണ്ണ​യാ​ണ് ​ആ​ശ്ര​യം.​ ​ചി​ല​ ​വ​മ്പ​ൻ​ ​ബ്രാ​ൻ​ഡു​ക​ൾ​ ​പോ​ലും​ ​മാ​ര​ക​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​ത​ര​ത്തി​ൽ​ ​മാ​യം​ ​ക​ല​ർ​ത്തി​ ​വെ​ളി​ച്ചെ​ണ്ണ​ ​വി​പ​ണി​യി​ൽ​ ​എ​ത്തി​ക്കു​ന്നു​ണ്ട്.​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​അ​തേ​ ​മ​ണ​മു​ള്ള​ ​എ​ണ്ണ​ ​ത​ന്നെ​യാ​ണ് ​മാ​യ​വെ​ളി​ച്ചെ​ണ്ണ​യും​ .​ ​ഇ​തേ​ ​കാ​ര​ണ​ത്താ​ലാ​ണ് ​ഉ​പ​ഭോ​ക്താ​വ് ​ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​തും.​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ​ ​മാ​യം​ ​ക​ല​ർ​ത്തി​ ​മ​നു​ഷ്യ​ന്റെ​ ​ആ​രോ​ഗ്യം​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​വ​‌​ർ​ ​ക്രി​മി​ന​ൽ​ ​കു​റ്റ​മാ​ണ് ​ചെ​യ്യു​ന്ന​ത്.
മാ​ദ്ധ്യ​മ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​പി​ടി​ക്കാ​ൻ​ ​വേ​ണ്ടി​ ​മാ​ത്രം​ ​പ​രി​ശോ​ധ​നാ​ ​പ്ര​ഹ​സ​ന​മാ​ണ് ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ ​ന​ട​ത്തു​ന്ന​ത്.​ ​മാ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​ക​ൾ​ ​എ​ത്ര​യെ​ന്ന് ​അ​റി​യാ​നു​ള്ള​ ​അ​വ​കാ​ശം​ ​ജ​ന​ത്തി​നി​ല്ലേ.​ ​ജ​ന​ത്തി​ന്റെ​ ​നി​കു​തി​പ്പ​ണം​ ​വാ​ങ്ങി​യി​ട്ട് ​അ​വ​രെ​ ​വി​ഷം​ ​തീ​റ്രി​ക്കാ​ൻ​ ​കൂ​ട്ടു​നി​ല്ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഭ​ര​ണാ​ധി​കാ​രി​ക​ളു​മെ​ല്ലാം​ ​ക്രി​മി​ന​ൽ​ ​കു​റ്റ​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​ണ്.
സൗ​മ്യ​ ​ശ്രീ​ജി​ത്ത്
വെ​ണ്ണി​ക്കു​ളം