oil-massage

മുടിയിൽ എണ്ണതേച്ച് മസാജ് ചെയ്യാത്തവരായി ആരുമില്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

താരൻ നിറഞ്ഞ തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് മുതൽ മസാജ് ചെയ്യുന്നത് വരെ നിങ്ങളുടെ മുടിയെ നശിപ്പിക്കും. എണ്ണയിട്ട് മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ച വർധിക്കാൻ സഹായിക്കുന്നു. എന്നാൽ തെറ്റായ ഉപയോഗം പലപ്പോഴും വിപരീതഫലമാണ് നൽകുന്നത്. ഇവ മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് പകരം മോശമാക്കും. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

1. രാത്രി തലയിൽ എണ്ണതേച്ച് ഉറങ്ങരുത്. രാത്രിയിൽ തലയോട്ടിയിൽ എണ്ണ നിന്നാൽ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞ് തലയോട്ടിയിൽ അനുബാധയുണ്ടാകുന്നു. കുളിക്കുന്നതിന് 1-2 മണിക്കൂർ മുൻപ് എണ്ണ തേച്ച് കുളിക്കുപ്പോൾ കഴുകി കളയുക.

2. താരൻ ഉണ്ടെങ്കിൽ എണ്ണ പുരട്ടരുത്. താരൻ ഉണ്ടെങ്കിൽ മുടിയിലോ തലയോട്ടിയിലോ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക. കാരണം ഇത് മുടിയെ വരണ്ടതാക്കുന്നു. താരൻ അകറ്റാൻ വേറെയും പ്രകൃതിദത്ത മാർഗങ്ങളുണ്ട്. എണ്ണ തേയ്ക്കുന്നത് അതിലൊന്നു മാത്രമാണ്.

3.മുടി കൊഴിച്ചിൽ ഉള്ളവർ എണ്ണ ഉപയോഗിക്കാൻ പാടില്ല. മുടി കൊഴിച്ചിൽ ഉള്ളവർ എണ്ണ പുരട്ടുന്നത് കൂടുതൽ മുടി കൊഴിച്ചിലിന് കാരണമാകും. മുടി കൊഴിച്ചിലിന് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്.

4. എണ്ണതേച്ച ശേഷം ചീർപ്പ് ഉപയോഗിക്കാരുത്. എണ്ണയും ഷാംപൂവും ഉപയോഗിച്ച ശേഷം മുടി ചീർപ്പ്‌വച്ച് ചീകരുത്. ഇത് മുടി കൊഴിച്ചിലിനും മുടിപൊട്ടിപ്പോകുന്നതിനും കാരണമാക്കുന്നു.

5. മുടി കെട്ടരുത്. എണ്ണ ഉപയോഗിച്ചതിന് ശേഷം മുടി കെട്ടിവയ്ക്കരുത്. അത് മുടിയിഴകൾക്ക് കേടുവരുത്തുകയും മുടിയുടെ അറ്റം പിളരുന്നതിനും കൂടുതൽ മുടി കൊഴിച്ചിലിനും ഇടയാക്കും.

6.അരുത് മസാജ്. മുടി മസാജുകൾ എല്ലാവർക്കും അനുയോജ്യമല്ല. നിങ്ങളുടെ മുടിയുടെ ഘടന ദുർബലമാണെങ്കിൽ ദീർഘനേരം മസാജ് ചെയ്യുന്നത് ഇഴകളെ തകർക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യും.

7. ഒരിക്കലും അമിതമായി എണ്ണ പുരട്ടരുത്. അധിക എണ്ണ മുടിയുടെ വേരുകൾക്കും ശിരോചർമ്മത്തിനും വളരെയധികം ദോഷം ചെയ്യും