champions-legue

ഇസ്താംബൂൾ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ 2022-23 സീസണിലേക്കുള്ള ഗ്രൂപ്പ് നിർണയച്ചടങ്ങ് ഇസ്താംബൂളിൽ നടന്നു. ചിരവൈരികളായ ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിക്കും സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തിൽ മുഖാമുഖം വരും. ഇവ‌ർക്കൊപ്പം ഇറ്റാലിയൻ പ്രമുഖരായ ഇന്റർമിലാനും കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ഇത്തവണ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ പ്ലാസനാണ് ഗ്രൂപ്പിലെ മറ്റൊരു ക്ലബ്. 2020-21 സീസണിൽ ക്വാർട്ടറിൽ ബയേൺ ബാഴ്സലോണയെ ആദ്യ പാദത്തിൽ 8-2 ന് തരിപ്പണമാക്കിയിരുന്നു. കഴിഞ്ഞ സീസണിലും ഇരു ടീമും ഒരേഗ്രൂപ്പിലായിരുന്നു. ബയേണിനോട് രണ്ട് പാദങ്ങളിലും തോറ്റ ബാഴ്സ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു. ഇത്തവണ ബാഴ്സ പകരം വീട്ടുമോ അതോ ബയേൺ വിജയം തുടരുമോയെന്നതാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ ബയേണിന്റെ കുന്തമുനയായിരുന്ന റോബർട്ട് ലെവൻഡോവ്‌സ്കി ഇത്തവണ ബാഴ്സയുടെ കുപ്പായത്തിലാണ് മുൻ ക്ലബിനെതിരെ പടനയിക്കുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഗ്രൂപ്പ് എഫിലാണ്.ലെയ്പ്‌സിഗ്, ഷക്താർ ഡൊണറ്റ്‌സ്ക്, സെൽറ്റിക്ക് എന്നീ ക്ലബുകളാണ് ഗ്രൂപ്പിൽ ഒപ്പമുള്ളത്. മാഞ്ചസ്റ്റർ സിറ്റി താരം എലിംഗ് ഹാളണ്ട് മുൻക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെയും ഗ്രൂപ്പ് ഘട്ടത്തിൽ മുഖാമുഖം വരും. സിറ്റിയും ഡോർട്ടുമുണ്ടും ഗ്രൂപ്പ് ജിയിലാണ്. സെവിയ്യയും കോപ്പൻ ഹേഗനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഗ്രൂപ്പ് ഇങ്ങനെ

ഗ്രൂപ്പ് എ: അയാക്‌സ്, ലിവർപൂൾ, നാപോളി, റേഞ്ചേഴ്‌സ്

ഗ്രൂപ്പ് ബി: എഫ്‌.സി പോർട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേർ ലെവർകുസെൻ, ക്ലബ് ബ്രൂഗെ

ഗ്രൂപ്പ് സി: ബയേൺ മ്യൂണിക്ക്, ബാഴ്സലോണ, ഇന്റർ മിലാൻ, വിക്ടോറിയ പ്ലസെൻ

ഗ്രൂപ്പ് ഡി: ഫ്രാങ്ക്ഫർട്ട്, ടോട്ടൻഹാം, സ്‌പോർട്ടിംഗ്, ഒളിമ്പിക് ഡെ മാഴ്‌സെലെ

ഗ്രൂപ്പ് ഇ: എസി മിലാൻ, ചെൽസി, സാൽസ്ബർഗ്, ഡൈനാമോ സാഗ്രെബ്

ഗ്രൂപ്പ് എഫ്: റയൽ മാഡ്രിഡ്, ലെയ്‌പ്‌സിഗ്, ഷക്തർ, സെൽറ്റിക്ക്

ഗ്രൂപ്പ് ജി: മാഞ്ചെസ്റ്റർ സിറ്റി, സെവിയ്യ, ഡോർട്ട്മുണ്ട്, കോപ്പൻഹേഗൻ

ഗ്രൂപ്പ് എച്ച്: പി.എസ്.ജി, യുവന്റസ്, ബെൻഫിക്ക, മക്കാബി ഹൈഫ

യു​ണൈ​റ്റ​ഡും​ ​സോ​ഡി​ഡാ​ഡും​ ​ത​മ്മിൽ
ഇ​സ്താം​ബൂ​ൾ​:​ ​യൂ​റോ​പ്പ​ ​ലീ​ഗി​ന്റെ​ ​ഗ്രൂ​പ്പ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഇ​ന്ന​ലെ​ ​ന​ട​ന്നു.​ 32​ ​ടീ​മു​ക​ൾ​ 8​ ​ഗ്രൂ​പ്പു​ക​ളി​ലാ​യി​ ​പ്രാ​ഥ​മി​ക​ ​ഘ​ട്ട​ത്തി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​ഇം​ഗ്ലീ​ഷ് ​സെ​ൻ​സേ​ഷ​ൻ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ് ​സ്പാ​നി​ഷ് ​ക്ല​ബ് ​റ​യ​ൽ​ ​സോ​സി​ഡാ​ഡി​നൊ​പ്പം​ ​ഗ്രൂ​പ്പ് ​ഇ​യി​ലാ​ണ്.​ ​
മോ​ൾ​ഡോ​വി​യ​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഷെ​രീ​ഫ്,​ ​സൈ​പ്ര​സ് ​ടീം​ ​ഒ​മോ​നി​യ​ ​എ​ന്നി​വ​രാ​ണ് ​ഗ്രൂ​പ്പ് ​ഇ​യി​ലെ​ ​മ​റ്റ് ​ടീ​മു​ക​ൾ.ഗ്രൂ​പ്പ് ​എ​യി​ൽ​ ​ആ​ഴ്സ​ന​ലും​ ​പി.​എ​സ്.​വി​യും​ ​മു​ഖാ​മു​ഖം​ ​വ​രും.​ ​സ്വി​സ് ​ടീം​ ​സൂ​റി​ച്ച്,​നോ​ർ​വീ​ജി​യ​ൻ​ ​ക്ല​ബ് ​ബോ​ഡോ​ ​എ​ന്നി​വ​രും​ ​എ​ ​ഗ്രൂ​പ്പി​ലു​ണ്ട്.​ഗ്രൂ​പ്പ് ​സി​യി​ൽ​ ​എ.​എ​സ്.​ ​റോ​മ,​ ​റ​യ​ൽ​ ​ബെ​റ്റി​സ്,​ലൂ​ഡോ​ഗോ​ര​റ്റ്സ്,​എ​ച്ച്.​ജി.​കെ​ ​എ​ന്നീ​ ​ടീ​മു​ക​ൾ​ ​ഉ​ണ്ട്.