p

ന്യൂഡൽഹി: ഡൽഹി, കർണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, യു.പി, ഒഡിഷ, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 21 വ്യാജ സർവകലാശാലകളുടെ പട്ടിക യു.ജി.സി പുറത്തുവിട്ടു. യു.ജി.സി നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന അവയ്‌ക്ക് ബിരുദം നൽകാൻ അധികാരമില്ലെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി- കിഷനാട്ടം, ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ളിക് ഹെൽത്ത് സയൻസ്, കൊമേഴ്സ്യൽ, യുനൈറ്റഡ് നേഷൻസ്, വൊക്കേഷണൽ, എ.ഡി.ആർ സെൻട്രിക് ജുറിഡിഷ്യൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് എൻജിനിയറിംഗ്, വിശ്വകർമ്മ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ് എംപ്ളോയ്മെന്റ്, അദ്ധ്യാത്മിക് വിശ്വവിദ്യാലയ തുടങ്ങിയ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയാണിത്. കർണാടക-1, മഹാരാഷ്‌ട്ര-1, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്- 4, ഒഡീഷ-2,പുതുച്ചേരി -1, ആന്ധ്രപ്രദേശ് -1 എന്നിങ്ങനെയാണ് വ്യാജ യൂണിവേഴ്സിറ്റികളുടെ എണ്ണം.

രാജ്യത്ത് വ്യാജയൂണിവേഴ്സിറ്റികളുടെ എണ്ണം കൂടി വരികയാണെന്നും ബിരുദപ്രവേശനത്തിന് തയ്യാറാകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കി യു.ജി.സി നേരത്തെ കരിമ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.