
തൃശൂർ: ഗ്യാസ് സിലിണ്ടർ കൊണ്ട് മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു. തൃശൂർ വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി ശോഭനയാണ് (54) മരിച്ചത് മകൻ വിഷ്ണുവിനെ (24) പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ശേഷം മകൻ പൊലീസ് സ്റ്റേഷനിലെതതി സംഭവം പറയുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയിൽ ഗ്യാസ് സിലിണ്ടർ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. അതേസമയം കൊല ചെയ്യാനുള്ള കാരണത്തെ കുറിച്ച് വിഷ്ണു വ്യക്തമായ മറുപടി നൽകിയില്ലെന്ന് പൊലീസ് പറയുന്നു.