
നിയോൺ: കാലത്തിന്റെ കാവ്യനീതി പോലെ പലതവണ കൈവിട്ടുപോയ യൂറോപ്പിലെ ഏറ്രവും മകച്ച പുരുഷ ഫുട്ബാളർക്കുള്ള യുവേഫ പുരസ്കാരം ഒടുവിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് ഇതിഹാസ താരം കരിം ബെൻസേയെ തേടിയെത്തി. ബാഴ്സലോണയുടെ അലക്സിയ പുട്ടെല്ലാസ് തുടർച്ചയായ രണ്ടാം തവണയും മികച്ച വനിതാ താരമായി.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലും ലാലിഗയിയും സൂപ്പർ കപ്പിലും റയൽ മാഡ്രിഡിനെ ചാമ്പ്യൻമാരാക്കാൻ പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് ബെൻസേമയെ യൂറോപ്യൻ പുരസ്കാരത്തിന് അർഹനാക്കിയത്. റയലിലെ സഹതാരം തിബോ കോട്ട്വാ,മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിനെ എന്നിവരെ മറികടന്നാണ് ബെൻസേമ യൂറോപ്പിലെ മികച്ച താരമായത്. ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങളിൽ നിന്ന് ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്. ഇത്തവണത്തെ ബാലോൺ ഡി ഓർ പുരസ്കാരവും ബെൻസേമ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
തുടർച്ചയായി മികച്ച താരത്തിനുള്ള യൂറോപ്യൻ പുരസ്കാരം ലഭിക്കുന്ന ആദ്യ താരമാണ് അലക്സിയ. റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി, സ്‌പെയിനിന്റെ വനിതാ ഫുട്ബാൾ ടീം കോച്ച് സാറിന വിയേഗ്നമാൻ എന്നിവരെ യഥാക്രമം മികച്ച പുരുഷ, വനിതാ പരിശീലകരായി തിരഞ്ഞെടുത്തു.