
കൊറിയൻ യുവതി തന്റെ മകനെ ഇന്ത്യൻ ദേശീയ ഗാനം പഠിപ്പിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറൽ. ഇന്ത്യൻ- കൊറിയൻ ദമ്പതികൾ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. ഒരു ലക്ഷം ലൈക്കും വീഡിയോ പിന്നിട്ടു.
ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഇന്ത്യക്കാരനാണ് . 'ജന ഗണ മന ' അമ്മ പറഞ്ഞുകൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് മകൻ. മറ്റൊരു റീലിൽ ഇതിനു മുമ്പ് ഇന്ത്യൻ വിഭവങ്ങളായ ആലു പക്കോഡയും റോട്ടിയുമൊക്കെയുണ്ടാക്കിയും മകനെ ഹിന്ദി പഠിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു കിം. നിരവധി പേർ ഇത് പങ്കിടുകയും വീഡിയോയിൽ കമ്മന്റുകൾ ഇടുകയും ചെയ്യുന്നുണ്ട്. ദമ്പതികളെയും മകനെയും അഭിനന്ദിച്ച് നിരവധി കമ്മന്റുകളാണ് വരുന്നത്.