e

ബിരിയാണിയിലും കറികളിലും മറ്റും മേമ്പൊടിയായി മാത്രം ഉപയോഗിച്ചു ശീലിച്ച പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. വയറിന്റെ അസ്വസ്ഥതകൾക്ക് പേരുകേട്ട ഔഷധമാണ്. എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണിത്. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയുമാണ് പുതിന. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്‌ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. ചെറുനാരങ്ങാനീരും പുതിനനീരും തേനും സമം കൂട്ടി ദിവസം മൂന്നുനേരം കഴിച്ചാൽ ശമിക്കാൻ നല്ലതാണ്. തലവേദന മാറാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. പല്ലുവേദനയ്‌ക്ക് പുതിനനീര് പഞ്ഞിയിൽ മുക്കി വച്ചാൽ വേദന മാറും. ശരീരത്തിൽ ചതവുപറ്റുകയോ വ്രണങ്ങൾ ഉണ്ടാവുകയോ ചെയ്‌താൽ പുതിനനീരും വെളിച്ചെണ്ണയും ചേർത്ത് പുറമേ പുരട്ടിയാൽ ഗുണം ചെയ്യും.