sresanth

ദുബായ്: വിവാദങ്ങൾക്കും വിരമിക്കിലിനും ശേഷം മുൻ ഇന്ത്യൻ സൂപ്പർ പേസർ എസ്. ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. അബുദാബി ടി-10ലീഗിൽ ബംഗ്ലാ ടൈഗേഴ്സിന്റെ മെന്ററായാണ് ശ്രീ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഓൾ റൗണ്ടർ ഷാക്കിബുൾ ഹസ്സൻ നായകനായ ബംഗ്ലാ ടൈഗേഴ്സിന്റെ പരിശീലകൻ മുൻ ബംഗ്ലാദേശ് താരം അഫ്താബ് അഹമ്മദാണ്.