taiwan

ബീജിംഗ് : ചൈനയെ പ്രകോപിച്ച് യു.എസ് പ്രതിനിധി വീണ്ടും തായ്‌വാനിൽ. വ്യാഴാഴ്ച രാത്രി തായ്‌വാനിലെത്തിയ ടെന്നസിയിൽ നിന്നുള്ള സെനറ്റർ മാർഷ ബ്ലാക്ക്ബേൺ തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് - വെന്നുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഈ മാസം തായ്‌വാനിലെത്തുന്ന നാലാമത്തെ അമേരിക്കൻ രാഷ്ട്രീയ നേതാവാണ് മാർഷ.

കൂടിക്കാഴ്ചയ്ക്കിടെ മാർഷ തായ്‌വാനെ 'രാജ്യം" എന്നാണ് വിശേഷിപ്പിച്ചത്. തായ്‌വാൻ സ്വതന്ത്രമാകാൻ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്താനാകില്ല എന്ന സന്ദേശം ചൈനയ്ക്ക് നൽകാൻ കൂടിയാണ് തായ്‌വാനിലെത്തിയിരിക്കുന്നതെന്നും മാർഷ പറഞ്ഞു. ചൈനീസ് ഭീഷണി തുടരുന്നതിനിടയിലും പിന്തുണയറിയിച്ച് എത്തിയ മാർഷയ്ക്ക് തായ്‌വാൻ നന്ദിയറിയിച്ചു.