
ന്യൂയോർക്ക് : യു.എസിൽ നിന്ന് ചൈനയിലേക്കുള്ള നാല് ചൈനീസ് കമ്പനികളുടെ 26 വിമാന സർവീസുകൾ റദ്ദാക്കിയെന്ന് യു.എസ്. കൊവിഡ് കേസുകൾ ചൂണ്ടിക്കാട്ടി തങ്ങളുടെ വിമാന സർവീസുകൾ റദ്ദാക്കിയ ചൈനയുടെ നടപടിയ്ക്ക് മറുപടിയായാണ് യു.എസിന്റെ നീക്കം. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ 26 സർവീസുകൾ ചൈന റദ്ദാക്കിയിരുന്നു.
ചൈന സതേൺ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, എയർ ചൈന, ഷിയാമെൻ എന്നീ കമ്പനികളുടെ സെപ്തംബർ 5 മുതൽ 28 വരെയുള്ള സർവീസുകൾക്കാണ് വിലക്ക്. ഇതിൽ 19 സർവീസുകൾ ലോസ്‌ആഞ്ചലസിൽ നിന്നാണ്. ന്യൂയോർക്കിൽ നിന്നുള്ള 7 സർവീസുകളും റദ്ദാക്കപ്പെട്ടു.