
തിരുവനന്തപുരം: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണാമേഖലാ ടീമിൽ കേരള താരങ്ങളായ ബേസിൽ തമ്പിയും രോഹൻ എസ്. കുന്നുമ്മലും ഇടംനേടി. ഹനുമാ വിഹാരിയാണ് ടീമിന്റെ ക്യാപ്ടൻ.മായങ്ക് അഗർവാളാണ് വൈസ് ക്യാപ്ടൻ.ബി.സി.സി.ഐ സൗത്ത് സോൺകൺവീനറായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.എ ഓണററി സെക്രട്ടറി ശ്രീജിത്ത് വി. നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. കർണാടകയുടെ മലാളി താരം ദേവ്‌ദത്ത് പടിക്കലും ടീമിലുണ്ട്.